തൃശ്ശൂർ: കേന്ദ്ര ബജറ്റിൽ കേരളത്തെയും പ്രവാസികളെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ് കണക്കിന് പ്രവാസികൾ പങ്കെടുത്തു.
ജില്ല പ്രസിഡന്റ് കെ. വി. അഷറഫ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐ(എം) തൃശൂർ ജില്ല കമ്മിറ്റി അംഗം കെ. രവീന്ദ്രൻ, കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി. കെ. കൃഷ്ണദാസ് എന്നിവർ അഭിവാദ്യം ചെയ്തു. കേരള പ്രവാസി സംഘം ജില്ല സെക്രട്ടറി എം. കെ ശശിധരൻ സ്വാഗതവും തൃശൂർ ഏരിയ സെക്രട്ടറി വി. ആർ സുരേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.