വളാഞ്ചേരി: കേരള പ്രവാസി സംഘം വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി വിരുദ്ധ, മനുഷ്യത്വരഹിത കേന്ദ്ര ബജറ്റിനെതിരെ വളാഞ്ചേരിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നഗരം ചുറ്റി പ്രകടനത്തിന് ശേഷം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റി അംഗം കെ കെ പ്രീതി, ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലുർ, ഏരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസ മാണിയങ്കാട് എന്നിവർ സംസാരിച്ചു.
കേന്ദ്രബജറ്റിനെതിരെ വളാഞ്ചേരിയിൽ പ്രതിഷേധം
