വാഷിങ്‌ടൺ: കുടിയേറ്റക്കാരോടുള്ള ക്രൂരത തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 30,000 കുടിയേറ്റക്കാരുമായുള്ള അമേരിക്കൻ സൈന്യത്തിന്റെ ആദ്യ വിമാനം ഗ്വാണ്ടാനാമോ ബേയിലെത്തി. 30,000 പേർക്ക് തടങ്കൽ പാളയത്തിൽ സൗകര്യമൊരുക്കാൻ ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
അനധികൃത കുടിയേറ്റക്കാരിൽ 30,000 പേരെയാണ് ഗ്വാണ്ടാനാമോയിലേക്ക് മാറ്റാനാണ് തീരുമാനം. അതിന്റെ ആദ്യഘട്ടമാണ് ഇന്ന് ഉണ്ടായത്. വരും ആഴ്ചകളിൽ കൂടുതൽ കുടിയേറ്റക്കാരെ എത്തിക്കും.
ട്രംപിന്റെ തീരുമാനം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആംനെസ്‌റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.
ക്രൂരതകൾ കൊണ്ടു കുപ്രസിദ്ധിയാർജിച്ചതാണ് ഗ്വാണ്ടാനാമോ തടവറ. ഗ്വാണ്ടാനാമോ ബേയിലെ അമേരിക്കൻ സൈനിക താവളത്തിലെ അതിസുരക്ഷാ ജയിലുകളിൽ ഭീകരരടക്കമുള്ള കുറ്റവാളികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇവര്‍ ഇരയാകാറുണ്ട്.