കേന്ദ്രബജറ്റിലെ പ്രവാസി അവഗണന: കേരള പ്രവാസി സംഘം കോഴിക്കോട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റിലെ പ്രവാസി അവഗണനക്കെതിരെ എമ്യുസ് ബസ്സ് സ്റ്റാൻഡ് പരിസരത്ത് കേരള പ്രവാസി സംഘം കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതഷേധകൂട്ടായ്മ സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സാമ്പതിക മേഖലയില്‍ നിര്‍ണ്ണായകമായ സംഭാവന ചെയ്യുന്ന പ്രവാസികളെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കോര്‍ണേഷന്‍ തീയേറ്ററിന് മുന്‍പില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറി സി. വി ഇഖ്ബാല്‍, പ്രസിഡണ്ട് സജീവ് കുമാര്‍, ട്രഷറര്‍ സുരേന്ദ്രര്‍ മങ്ങാട്ട്, സംസ്ഥാന കമ്മിറ്റിയംഗം ഷാഫിജ പുലാക്കല്‍, ഷിജിത്ത് ടി. പി, സലിം മണാട്ട് തുടങ്ങിയവർ നേതൃത്വം നല്‍കി.

യോഗത്തില്‍ കെ സജീവ്കുമാര്‍ അദ്ധ്യത വഹിച്ചു. സെക്രട്ടറി സി. വി. ഇഖ്ബാല്‍ സ്വാഗതവും, സലിം മണാട്ട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *