ആലുവ: കേന്ദ്ര ബജറ്റിൽ പ്രവാസികളെ ഇത്തവണയും അവഗണിച്ചതിനെതിരെ പ്രതിഷേധവുമായി കേരള പ്രവാസി സംഘം എറണാകുളം ജില്ലാ കമ്മിറ്റി. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാർക്കായി യാതൊരു ക്ഷേമ പദ്ധതിയുമില്ലെന്നത് അനീതിയാണെന്ന് ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റോഫിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണ പിള്ള പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് പി എൻ ദേവാനന്ദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ഇ നാസ്സർ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം യു അഷറഫ്, ജില്ലാ ട്രഷറർ വി ആർ അനിൽകുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി സി സോമശേഖരൻ, ടി കെ സലീം, യോഹന്നാൻ വി കൂരൻ, ആലുവ ഏരിയാ സെക്രട്ടറി പി ജെ അനൂപ് എന്നിവർ സംസാരിച്ചു.
കേന്ദ്ര ബഡ്ജറ്റിൽ പ്രവാസികൾക്ക് അവഗണന: പ്രതിഷേധവുമായി കേരള പ്രവാസി സംഘം
