കാഞ്ഞങ്ങാട്: പ്രവാസികളെ തീർത്തും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസ് മാർച്ച് ഫെബ്രുവരി 8ന് ശനിയാഴ്ച നടക്കും. ധനകാര്യ മന്ത്രി നിർമല സീതരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ രാജ്യത്ത് വലിയ രീതിയിൽ വിദേശ നാണ്യം നേടിത്തരുന്ന സാമ്പത്തിക ഉറവിടമായ പ്രവാസികളെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് നടക്കുന്ന മാർച്ചും ധർണ്ണയും സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. പഴയ കൈലാസ് ടാകീസനടുത്തു നിന്ന് മാർച്ച് ആരംഭിക്കും.
സമരത്തിൽ ജില്ലയിലെ മുഴുവൻ പ്രവാസികളും അണിനിരക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഒ നാരായണൻ, ജില്ലാ സെക്രട്ടറി പി ചന്ദ്രൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.