കാസറഗോഡ്: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി സമൂഹത്തിനോടും കേരളത്തിനോടും കാണിച്ച അവഗണനക്കെതിരെ കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ധർണ്ണ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഒ നാരായണൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജലീൽ കാപ്പിൽ, കെ രാജേന്ദ്രൻ, വി വി കൃഷ്ണൻ, ഷാജി ഇടണ്ട, രാമചന്ദ്രൻ കണ്ടതിൽ, ചന്ദ്രൻ പുന്നാക്കോടൻ, വാസു പി. രാഘവൻ കാഞ്ഞങ്ങാട്, അശോക് കുമാർ, ടി പി സുരേന്ദ്രൻ അജാനൂർ, അബ്ദുൽ റഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.