സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: റിയാദിൽ മലയാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കി. മലയാളിയായ സിദ്ദീഖ് അഞ്ചമണ്ടി പുറക്കലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിലെ പ്രതികളായ സൗദി യുവാവിനും യെമനി യുവാവിനുമാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്. സൗദി യുവാവ് റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്‌റാനി, യെമനി യുവാവ് അബ്ദുല്ല അഹ്മദ് ബാസഅദ് എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.

വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ഇന്ന് രാവിലെ റിയാദില്‍ വധശിക്ഷ നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *