കുവൈത്ത് സിറ്റി: തൃശൂര്‍ കേച്ചേരി തലക്കോട്ടുകര സ്വദേശി എം.കെ സിദ്ദിഖ് (59) ഹൃദയാഘാതത്തെ തുടന്ന് അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായി വെള്ളിയാഴ്ച നാട്ടില്‍ പോകനിരിക്കെയാണ് മരണം.
ഒരു വര്‍ഷം മുൻപാണ് കുവൈത്തിലെത്തിയത്. മുൻപ് ഒമാനിലെ നിസ്വയിലായിലെ സജീവ സാമൂഹിക പ്രവര്‍ത്തകനായിരുന്നു. ഭാര്യ ഹൗസിയ, മക്കള്‍ സഹ്ദര്‍ സിദ്ദിഖ് (യുകെ), സിനാന്‍ സിദ്ദിഖ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.