ദോഹ: സംസ്കൃതി ഖത്തർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘സ്ത്രീസുരക്ഷയും സാമ്പത്തിക സ്വയം പര്യാപ്തതയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന സെമിനാറിൽ സംസ്ഥാന വനിത കമ്മീഷൻ മുൻ അംഗം ഡോ: ഷാഹിദ കമാൽ സംസാരിച്ചു.
വനിതാ വേദി വൈസ് പ്രസിഡന്റ് ജാൻസി റാണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്കൃതിയുടെ ഉപഹാരം കേന്ദ്രകമ്മറ്റിഅംഗം ബിന്ദു പ്രദീപ് കൈമാറി. സെക്രട്ടറി ജെസിത ചിന്തുരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സിനി അനിൽ നന്ദിയും പറഞ്ഞു.