സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

മക്ക: മക്കയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം നാടപ്പറമ്പ് സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് മരിച്ചത്. മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുന്ന കടയിൽ ജോലി ചെയ്തുവരികയായിരുന്നു. രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്.

ഡോ. ഇവാൾ അൽ ബഷരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: വഹീദ, മക്കൾ: അബ്ദുൽ ബാസിത്ത്, ഫെമിത, ഫർസാന, മിസ്ബാഹ്.

Leave a Reply

Your email address will not be published. Required fields are marked *