നട്ടത് 2.16 ലക്ഷം മരങ്ങൾ; ഹരിതനഗരമാകും ദുബായ്

ദുബായ്: നടപ്പാതയുടെ ശൃംഖല വിപുലമാകുന്നതോടെ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കൂടുതൽ സൗകര്യമൊരുങ്ങും. 3300 കിലോമീറ്റർ പുതിയ നടപ്പാതയും നിലവിലുള്ള 2300 കിലോമീറ്റർ നടപ്പാതയുടെ നവീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

അത് 2040ൽ പൂർത്തിയാക്കും. അതിനു ശേഷമാണ്, 900 കിലോമീറ്റർ നടപ്പാത പദ്ധതി തുടങ്ങുക. നഗരത്തിന്റെ ഹരിതഭംഗി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം മാത്രം 2.16 ലക്ഷം മരങ്ങളാണ് നട്ടത്.

മുൻവർഷത്തെ അപേക്ഷിച്ച്, കഴിഞ്ഞ വർഷം ദുബായുടെ ഹരിത മേഖലയിൽ 391.5 ഹെക്ടറിന്റെ വർധനയുണ്ടായി. അതിനു പുറമേ, 53 ലക്ഷം പൂച്ചെടികളും അലങ്കാരച്ചെടികളും ദുബായ് മുനിസിപ്പാലിറ്റി നട്ടുപിടിപ്പിച്ചു. നിലവിലുള്ള 4.5 കോടി പൂച്ചെടികൾ വർഷത്തിൽ 3 തവണയായി മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *