കൽപ്പറ്റയിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (POPSK) ആരംഭിക്കണം: പി ഇ ഷംസുദ്ദീൻ

കൽപ്പറ്റ: പാസ്പോർട്ട് സംബന്ധമായ വെരിഫിക്കേഷൻ അടക്കമുള്ള ആവശ്യങ്ങൾക്ക് കോഴിക്കോട് റീജിയണൽ പാസ്പോർട്ട് കേന്ദ്രത്തെ ആശ്രയിക്കേണ്ടതിൻ്റെ പ്രായോഗിക പ്രയാസം കണക്കിലാക്കി, ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റാൻ വയനാട് ജില്ലയിൽ കൽപ്പറ്റയിൽ പുതുതായി ആരംഭിച്ച പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുകയും ജനങ്ങളുടെ പ്രയാസമകറ്റുകയും ചെയ്യണമെന്ന് പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡണ്ട് പി ഇ ഷംസുദ്ദീൻ ആവശ്യപ്പെട്ടു.

ദിനേന ഉൾഗ്രാമങ്ങളിൽ നിന്നടക്കം നിരവധി പേരാണ് കോഴിക്കോട് ഓഫീസിനെ ആശ്രയിക്കുന്നത് ഇത് സ്വന്തമായി വാഹനമില്ലാത്ത ദൂരെ ദിക്കിലുള്ളവർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റീജിയണൽ പാസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി.

കേരളത്തിൽ കൂടുതൽ ഗ്രാമപ്രദേശങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും പാസ്‌പോർട്ട് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ POPSK-കൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യാതെ തന്നെ താമസക്കാർക്ക് പാസ്‌പോർട്ടുകൾക്ക് അപേക്ഷിക്കാനും പുതുക്കാനും ഇവ അനുവദിക്കുന്നു.

ഈ പാസ്‌പോർട്ട് ഓഫീസുകൾ ഒരുമിച്ച്, കേരളത്തിലുടനീളമുള്ള താമസക്കാർക്ക് കാര്യക്ഷമവും സൗകര്യപ്രദവുമായ പാസ്‌പോർട്ട് സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പ്രസ്തുത സേവനം വയനാട്ടിൽ അടിയന്തിര പ്രാധാന്യത്തോടെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *