കേന്ദ്ര ബജറ്റ്: കോട്ടയത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കേന്ദ്രബജറ്റിൽ പ്രവാസി സമൂഹത്തോടും, കേരളത്തോടും കാണിച്ച അവഗണനക്കെതിരെ കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി പി വി സുനിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം അനിൽ എസ് അദ്ധ്യക്ഷത വഹിച്ചു. ബാബു ജോർജ്ജ്, പി എൻ സാബു, സി ജോർജ്ജ്, യാസർ അഹമ്മദ്, മോളി വർഗ്ഗീസ്, സി കെ രാജേഷ്, കെ ബിജു മോൻ, അജയകുമാർ എന്നിവർ സംസാരിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി അബ്ദുൾ സലിം മാളൂസ് സ്വാഗതവും, പ്രവാസി സംഘം ഏറ്റുമാനൂർ ഏരിയ പ്രസിഡൻ്റ് ഷെൻസി തോമസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *