ചാലക്കുടി: ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ക്രിമിനൽ കുറ്റവാളികളെ പോലെ കാലിലും കയ്യിലും ചങ്ങലക്കിട്ട് നാടുകടത്തിയ അമേരിക്കയ്ക്ക് എതിരെ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാത്ത മോദി സർക്കാരിനെതിരെ കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ടൗണിൽ പ്രതീകാത്മക സമരവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ പ്രസിഡന്റ് പി.വി അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ല വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് എം കെ ഹഖ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഹാഷിം അമ്പാടൻ സ്വാഗതം പറഞ്ഞു. ജില്ല എക്സിക്യൂട്ടീവ് അംഗം എ എസ് താജുദ്ദീൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയ ട്രഷറർ എം ജെ ഡെന്നി നന്ദി പറഞ്ഞു.