കെ മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ സംസ്കൃതി ഖത്തർ അനുശോചിച്ചു

ദോഹ: ഖത്തറിൻ്റെ സമൂഹ്യ സാസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയിരുന്ന പ്രമുഖ വ്യവസായി കെ. മുഹമ്മദ് ഈസ ( ഈസക്ക) യുടെ അപ്രതീക്ഷിത വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി. ദുരിതമനുഭവിക്കുന്ന, ദുഃഖമനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും കൈത്താങ്ങായി നിന്ന, എല്ലാ തലത്തിലുമുള്ള കലാകാരന്മാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന ഈസക്കയുടെ വിയോഗം സൃഷ്ടിക്കുന്ന വിടവ് വേഗത്തിൽ നികത്തുവാൻ കഴിയുന്ന ഒന്നല്ലെന്നും സംസ്കൃതി അഭിപ്രായപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും സംസ്കൃതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *