കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രവാസി സംഘം പ്രതിഷേധിച്ചു

പത്തനംതിട്ട: കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ച പുതിയ ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റോഫീസിന് മുൻപിലേക്കു പ്രകടനവും ധർണ്ണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പീറ്റർ മാത്യു ധർണ്ണ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ ഖജനാവിലേക്ക് കോടിക്കണക്കിന് രൂപയാണ് പ്രതിവർഷം പ്രവാസികൾ അയക്കുന്നത്. ഇതിൽ ഗണ്യമായ പങ്കു മലയാളി പ്രവാസികളുടേതാണ്. പ്രവാസികളിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക്‌ യാതൊരു സഹായവും കേന്ദ്ര സർക്കാർ ചെയ്യുന്നില്ല. കേരളത്തിലെ പ്രവാസി ക്ഷേമ പദ്ധതിയിൽ കേന്ദ്ര സർക്കാർ സഹായിക്കണമെന്നുള്ള അഭ്യർത്ഥന ഇത്തവണയും തള്ളിക്കളഞ്ഞത് പ്രതിഷേധാർഹമാണ്. ജില്ലാ പ്രസിഡന്റ്‌ ജേക്കബ് മാത്യു അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോർജ് വർഗീസ്, സലീം റാവുത്തർ, ചന്ദ്രബാനു കെ. ജി, പി. ജെ. പീയൂസ്, സജിത സ്കറിയ, ജിഷാ നിഷാദ്, ആനി ജേക്കബ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *