ദുബായ്: ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്ക് ഡോക്ടറേറ്റുകള്‍ നല്‍കി ആദരിച്ചു. യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദുബായില്‍ നടന്ന ചടങ്ങില്‍ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയ് മുഖ്യാത്ഥിയായിരുന്നു.
റീബോക്കിന്റെ സഹസ്ഥാപകനായ ജോസഫ് വില്യം, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ്, നാഷണല്‍ മാരിടൈം അക്കാദമിയുടെ മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ തുര്‍ക്കി അല്‍ ഷെഹ്രി എന്നിവര്‍ക്കാണ് ഹോണറി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.