തിരുവനന്തപുരം: ഇന്ത്യൻ പ്രവാസികളെ അനധികൃത കുടിയേറ്റക്കാർ എന്നാരോപിച്ച് ചങ്ങലയ്ക്കിട്ട് നടതള്ളുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കിരാത നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര വിദേശകാര്യ വകുപ്പും മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള പ്രവാസി സംഘം കൈകാലുകൾ ചങ്ങലയ്ക്കിട്ട് ഏജീസ് ഓഫീസിനു മുൻപിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.
പ്രതിഷേധ ജ്വാല കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി എൽ അനിൽകുമാർ. ജില്ല പ്രസിഡൻ്റ് പൂവച്ചൽ നാസർ, സംസ്ഥാന കമ്മിറ്റി അംഗം ഹസീന റഫീക്ക് എന്നിവർ സംസാരിച്ചു.