ന്യൂഡൽഹി: യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം 3,000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ടു വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യുകെ ഗവണ്‍മെന്റ് വെബ്സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ബാലറ്റ് ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് 2.30-ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20-ന് ഉച്ചയ്ക്ക് 2.30-ന് അടയ്ക്കുകയും ചെയ്യും.
വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യു.കെ ഗവണ്‍മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://www.gov.uk/india-young-professionals-scheme-visa