ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്നിന് റമസാൻ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകർ. ഗൾഫ് ഉൾപ്പെടെയുള്ള എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും മാർച്ച് 1നായിരിക്കും റമസാൻ ആരംഭിക്കുകയെന്ന് ഗവേഷകൻ മജീദ് മംദൂഹ് അൽ റഖിസ് വ്യക്തമാക്കി.
മക്കയിൽ ഫെബ്രുവരി 28ന് വൈകിട്ട് റമസാനിലെ ചന്ദ്രക്കല പടിഞ്ഞാറൻ ചക്രവാളത്തിൽ ഏകദേശം 33 മിനിറ്റ് ദൃശ്യമാകുമെന്നും അൽ മുസ്‌നദ് കൂട്ടിച്ചേർത്തു. ജ്യോതി ശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം റമസാൻ മാസം 29 ദിവസമായിരിക്കുമെന്നും ഈദുൽ ഫിത്തർ മാർച്ച് 30 നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.