ഖത്തറിൽ റമദാൻ വ്രതാരംഭം മാർച്ച് ഒന്നിന് തുടങ്ങും

ദോഹ:  ഖത്തറിൽ റമദാൻ വ്രതാരംഭം മാർച്ച് ഒന്ന് മുതൽ ആയിരിക്കുമെന്ന്  ഖത്തർ കലണ്ടർ  ഹൗസ് അറിയിച്ചു . കുവൈത്തിലെ അൽ-അജാരി സയന്റിഫിക് സെന്ററുമായി സഹകരിച്ച് ഖത്തർ കലണ്ടർ ഹൗസ് വിദഗ്ദ്ധർ നടത്തിയ  ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരമാണ് വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിനം മാർച്ച് 1 ശനിയാഴ്ച ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഖത്തറിലും കുവൈത്തിലും ഫെബ്രുവരി 28ന് സൂര്യാസ്തമയത്തിന് ശേഷം 32 മിനിറ്റ് കഴിഞ്ഞ്  മാത്രമാണ് ചന്ദ്രൻ  അസ്തമിക്കുക. അതുകൊണ്ടു തന്നെ ചന്ദ്ര ദർശനം സാധ്യമാണ്. ദോഹ, കുവൈത്ത്  പ്രാദേശിക സമയം പുലർച്ചെ 3.45 നായിരിക്കും ചന്ദ്ര ദർശനം. അതേ സമയം റമദാൻ മാസത്തിന്റെ ആരംഭം സംബന്ധിച്ച അന്തിമ തീരുമാനം  ഖത്തർ എൻഡോവ്‌മെന്റ്‌സ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ചന്ദ്രക്കല ദർശന സമിതിയുടേതായിരിക്കുമെന്നും  പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *