ഖത്തറിലെ നിക്ഷേപ സാധ്യതകൾ: ‘റൈസ് എബൗവ് 2025’ സെമിനാർ 22ന്

ദോഹ: ഖത്തറിലെ നിക്ഷേപ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ‘റൈസ് എബൗവ് 2025: നാവിഗേറ്റിങ് ബിസിനസ് സക്സസ് ഇൻ ഖത്തർ’ എന്ന സെമിനാർ സംഘടിപ്പിക്കുന്നു. ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ), ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐബിപിസി) ഖത്തർ എന്നിവ ബേക്കർട്ടിലിയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഖത്തറിൽ ബിസിനസ് ചെയ്യുന്നതിനുള്ള അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള അവബോധം നൽകുകയാണ് സെമിനാറിന്റെ ലക്ഷ്യം. 22ന് വൈകുന്നേരം 6 മണിക്ക് ദോഹയിലെ ഷെറാട്ടണിലാണ് പരിപാടി നടക്കുന്നത്.ബേക്കർട്ടിലി ഖത്തറിന്റെ മാനേജിങ് പാർട്ണറും, ക്യുഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സ്വതന്ത്ര ബോർഡ് അംഗവുമായ രാജേഷ് മേനോൻ മുഖ്യപ്രഭാഷണം നടത്തും. 

കെപിഎംജി ഖത്തറിലെ സീനിയർ പാർട്ണർ ഗോപാൽ ബാലസുബ്രഹ്മണ്യം, ക്യുഎൻബി ഗ്രൂപ്പിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബൽ അസറ്റ് മാനേജ്‌മെന്റ് മേധാവിയുമായ അജയ് കുമാർ, മെക്ഡാം ഹോൾഡിങ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് ജനറൽ മാനേജർ എൻജിനീയർ മുഹമ്മദ് അൽ-ബരാ സാമി എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുക്കും.

പരിപാടിയിൽ 200 പേർക്ക് പ്രവേശനമുണ്ടാകും. പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും പ്രവേശനം അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി 7702 9729 അല്ലെങ്കിൽ 3159 5987 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ https://forms.gle/eyFrwGNnPLd7QEh18  ൽ റജിസ്റ്റർ ചെയ്യുകയോ info@domqatar.com, frontdesk@ibpc.com എന്നീ ഇമെയിൽ വിലാസങ്ങളിൽ ബന്ധപ്പെടുകയോ ചെയ്യാം.

വാർത്താസമ്മേളനത്തിൽ ബേക്കർട്ടിലി ഖത്തറിന്റെ മാനേജിങ് പാർട്ണർ രാജേഷ് മേനോൻ, ഐബിപിസി ഖത്തർ പ്രസിഡന്റ് താഹ മുഹമ്മദ്, ഡോം ഖത്തർ ചീഫ് അഡ്വൈസർ മഷ്ഹൂദ് വിസി, ആക്ടിങ് പ്രസിഡന്റ് അബ്ദുൾ റഷീദ് പിപി, ജനറൽ സെക്രട്ടറി എസികെ മൂസ, പബ്ലിക് റിലേഷൻ ആൻഡ് മീഡിയ കോഓർഡിനേറ്റർ രാഹുൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *