മസ്കത്ത്: ഒമാനിലെ ട്രക്ക് അപകടത്തിൽ ഇന്ത്യക്കാരന് തടവ് ശിക്ഷ വിധിച്ച് കോടതി. അപകടത്തിൽ നാല് പേർ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിൽ ലിവ പ്രാഥമിക കോടതിയാണ് കുറ്റക്കാരനായ ഇന്ത്യക്കാരന് രണ്ട് വർഷം തടവും നാടു കടത്തലും വിധിച്ചത്. എതിര് ദിശയില്‍ ട്രക്ക് ഓടിച്ച് അപകടം സൃഷ്ടിച്ച സംഭവത്തിലാണ് ഫറാസ് എന്നയാള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. 11 വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
ഫറാസിന്റെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും. അപകടത്തിന്റെ നാശനഷ്ടങ്ങളുടെ തുകയും ഇയാളില്‍ നിന്ന് ഈടാക്കും. ശിക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫറാസിനെ ഒമാനില്‍ നിന്ന് നാടു കടത്തുമെന്നാണ് കോടതി ഉത്തരവ്.