ജിദ്ദ: ഏതാനും ദിവസങ്ങളായി നിർത്തി വച്ചിരുന്ന സൗദി മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വീസ പ്ലാറ്റ്ഫോമിൽ മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സൗകര്യം വീണ്ടും സജ്ജമായത്.
ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ സന്ദർശക വിസകൾക്ക് ഇപ്പോൾ മൾട്ടിപ്പിൾ എൻട്രി ലഭിക്കുന്നുണ്ട്. മൂന്നു മാസം വരെ സൗദിയിൽ താമസിച്ച് ഒരു വർഷം വരെ പുതുക്കാവുന്നതാണ് മൾട്ടിപിൾ സന്ദർശക വീസ.