കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളുടെ പണം തട്ടിയെന്ന പരാതിയിൽ ആലുവ പൂക്കാട്ടുപടി സ്വദേശി സജീന (39) അറസ്റ്റിലായി. പാലാരിവട്ടത്ത് ജീനിയസ് കൺസൽറ്റൻസി എന്ന സ്ഥാപനത്തിൻ്റെ പേരിലാണു പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തത്.
പുത്തൻകുരിശ്, തൃശൂർ സ്വദേ ശികളായ യുവാക്കൾ നൽകിയ പരാതിയിലാണു പാലാരിവട്ടം പോലീസ് കേസെടുത്തത്. പല പൊലീസ് സ്‌റ്റേഷനുകളിലായി സജീനയ്ക്ക് എതിരെ എട്ട് കേസുണ്ട്.