തൃശൂർ: ഇരിഞ്ഞാലക്കുട ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും ആയ കെ വി അബ്ദുൾ ഖാദർ നിർവ്വഹിച്ചു. സഹകരണ സംഘം പ്രസിഡണ്ട് വി സി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസി.ഡയറക്ടർ ഓഡിറ്റ് ജനറൽ, മുകുന്ദപുരം, കേരള പ്രവാസി സഹകരണ സംഘം കൺവീനർ എം കെ ശശിധരൻ, കേരള പ്രവാസി സംഘം ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. എം കെ ഹക്ക്, ഇരിഞ്ഞാലക്കുട കൗൺസിലർ ജെയ്സൻ പാറേക്കാടൻ, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. സി കെ ഗോപി, സഹകരണസംഘം ഡയറക്ടർ ബോഡ് അഗം സരള വിക്രമൻ, സെക്രട്ടറി ശ്രീരേഖ കെ യു എന്നിവർ സംസാരിച്ചു.
ഇരിഞ്ഞാലക്കുട ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്തു
