കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ സജീവ് കുമാർ മാർച്ച് ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് പി രവീന്ദ്രൻ, അസ്ലാം ആലിൻ തറ, ഏരിയാ സെക്രട്ടറി വി ജെ സതീഷ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് വിച്ചായി അധ്യക്ഷത വഹിച്ചു.
കേരള പ്രവാസി സംഘം പ്രതിഷേധ മാർച്ച് നടത്തി
