അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി

തിരുവനന്തപുരം: ലോക കേരള സഭ പ്രതിനിധിയും പ്രവാസി വിഷയങ്ങളിൽ ആധികാരിക പഠനങ്ങൾ നടത്തുകയും ക്ഷേമ പദ്ധതികൾക്കും പുരോഗതികൾക്കുമായി സർക്കാർ സംവിധാനങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി. ഖത്തറിൽ ധനകാര്യ മേഖലയിൽ ജോലിചെയ്ത് വരുന്ന അബ്ദുൽ റഊഫ് പ്രവാസ മേഖലയിലെ സ്ഥിരം സാന്നിധ്യമാണ്.

തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ക്യാമ്പസിൽ വച്ച് നടന്ന വെച്ച് നടന്ന കേരള എക്കണോമിക്ക് കോൺഫറൻസ് വെച്ച് ഏഴാം ധനകാര്യ കമ്മീഷൻ ചെയർമാനും ഫോറം പ്രസിഡണ്ടുമായ ഡോ: കെ എൻ ഹരിലാൽ, ജനറൽ സെക്രട്ടറി സന്തോഷ് ടി വർഗ്ഗീസ്, ട്രഷറർ ഗോഡ്വിൻ എസ് കെ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അംഗത്വ വിതരണം നടത്തി.

കുടിയേറ്റം അടക്കമുള്ള കേരളത്തിൻ്റെ സാമ്പത്തിക വിഷയങ്ങളിൽ വിവിധ പഠനങ്ങൾ നടത്തുകയും സാമ്പത്തിക പുരോഗതിക്കായി സർക്കാറുമായി സഹകരിച്ച് വിവിധ കാര്യങ്ങളാണ് കേരള എക്കണോമിക് ഫോറം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കോൺഫറൻസില്‍ വിവിധ പ്ലീനറി സെഷനുകളിലായി പ്രൊഫ: എം എ ഉമ്മൻ, മുൻ ധനകാര്യമന്ത്രി do: ടി എം തോമസ് ഐസക്ക്, ദിവ്യ എസ് അയ്യർ ഐ.എ.എസ്, സി പി ജോൺ, സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഗഹനമായ പഠനങ്ങൾ അവതരിപ്പിച്ചു.

ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദഗ്ധർ 120ലധികം ഗവേഷണ പ്രബന്ധങ്ങളാണ് കേരള എക്കണോമിക്ക് ഫോറത്തിൽ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *