തൃശൂർ: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി “കേന്ദ്ര ബജറ്റും പ്രവാസികളും” എന്ന വിഷയത്തിൽ സെമിനാർ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് കെ വി അഷ്റഫ് ഹാജി അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എം പി മോഹനൻ, കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സുലേഖ ജമാൽ, ജില്ലാ ട്രഷറർ ഹബീബ് റഹ്മാൻ, ടി എസ് ശ്രീരാജ്, അഡ്വ: എംകെ ഹക്ക്, വി ആർ സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
“കേന്ദ്ര ബജറ്റും പ്രവാസികളും” – സെമിനാർ നടത്തി
