കൽപറ്റ: കുടുംബശ്രീ മിഷന്‍ നോര്‍ക്കയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി ഭദ്രതാ (പേള്‍) പദ്ധതിയുടെ ഭാഗമായി വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാര്‍ക്കും ഇനി മുതല്‍ വായ്പ ലഭ്യമാകും. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികള്‍ക്ക് മാത്രമായിരുന്നു ഇതുവരെ ഈ പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പ അനുവദിച്ചിരുന്നത്.
വയനാട് ജില്ലയില്‍ ഇതുവരെ 400 പേര്‍ക്ക് പ്രവാസി ഭദ്രത പദ്ധതി പ്രകാരം 7 കോടി രൂപ കുടുംബശ്രീ മിഷന്‍ മുഖേന വിതരണം ചെയ്തു. എന്നാല്‍ ജില്ലാ മിഷനില്‍ നിലവില്‍ ആദ്യഘട്ട ഫണ്ട് നല്‍കി രണ്ടാം ഘട്ട ഫണ്ട് നല്‍കുന്നതിനായി അപേക്ഷ ലഭിച്ചിട്ടുള്ള മുഴുവന്‍ അപേക്ഷകരെയും, നിലവില്‍ പുതിയ അപേക്ഷ നല്‍കിയിട്ടുള്ള യോഗ്യതയുള്ള എല്ലാ അപേക്ഷകരെയും പരിഗണിച്ച ശേഷം മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളു എന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അറിയിച്ചു. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്ക് അതാത് സി.ഡി.എസ് ഓഫീസുമായോ ജില്ലാ മിഷനുമായോ ബന്ധപ്പെടാവുന്നതാണ്.