മേലാറ്റൂർ: കേരള പ്രവാസി സംഘം ചെമ്മാണിയോട് വില്ലേജ് കമ്മിറ്റി പ്രവാസി സ്വാന്തന ഭവന പദ്ധതിയായ ഗർഷോം എന്ന പേരിൽ ചെമ്മാണിയോട് കൊടക്കാടഞ്ചേരിയിൽ നിർമ്മിച്ച ഭവനം ഉടമ പുല്ലുർശ്ശങ്ങാടൻ അസീസിന് സമർപ്പിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ഗഫൂർ പി. ലില്ലീസ് നിർവഹിച്ചു. വീടിൻ്റെ താക്കോൽ മേലാറ്റൂർ ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് കെ. ടി. മുഹമ്മദ് ഇക്ബാൽ കൈമാറി.
ചടങ്ങിൽ പ്രവാസി സംഘം വില്ലേജ് പ്രസിഡൻ്റ് പി. കെ. അൻവർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. കെ. റവൂഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കമലം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. ഇ. ശശിധരൻ, സി. പി. വേലായുധൻ, സി പി.ഐ.(എം) ഏരിയ കമ്മിറ്റി അംഗം ഇ. ഷിജിൽ, സി പി.ഐ.(എം) ചെമ്മാണിയോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. തുളസിദാസ്, മേലാറ്റൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കെ. സിദ്ദിഖ്, പി. രാമചന്ദ്രൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെ. ടി. ഹമീദ്, ഏരിയ പ്രസിഡൻ്റ് രത്നാകരൻ, വി സുധാകരൻ, സക്കീന സൈദുള്ള എന്നിവർ പ്രസംഗിച്ചു. കേരള പ്രവാസി സംഘം വില്ലേജ് സെക്രട്ടറി അഡ്വ. എം മുഹമ്മദ് സമീർ സ്വാഗതവും വി. പി. ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.