കൊച്ചി: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയിൽ. പാലക്കാട്, കോരന്‍ചിറ, മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനാ(28)ണ് പിടിയിലായത്. വെള്ളമുണ്ട പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. എറണാംകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും ഇവർക്കെതിരെ സമാന രീതിയിലുള്ള കേസുണ്ട്.
2023 ഫെബ്രുവരി മാസത്തിലാണ് സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയില്‍ നിന്ന് മൂന്നര ലക്ഷം രൂപയാണ് അര്‍ച്ചന എന്ന യുവതി തട്ടിയെടുത്തത്. ഇടപ്പള്ളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്.