മക്ക: സമസ്ത ഇസ്ലാമിക് സെൻ്റർ സൗദി നാഷനൽ വിഖായ ചെയർമാനും എസ്.ഐ.സി. മക്ക സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റുമായ ഷംസുദ്ദീൻ ( മാനു തങ്ങൾ -35) നാട്ടിൽ അന്തരിച്ചു. ഡൽഹിയിൽ വച്ച് അസുഖബാധിതനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യനില വീണ്ടും മോശമായതിനെ തുടർന്നായിരുന്നു മരണം. അരീക്കോട് ഐ.ടി.ഐ. സ്വദേശിയായ ചെറിയാപ്പു തങ്ങളുടെ മകനാണ്.
ഹജ് വൊളന്റിയർ സേവനമുൾപ്പടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 15 വർഷത്തോളം ജോലിയും ബിസിനസുമായി മക്കയിൽ പ്രവാസിയായിരുന്നു. രണ്ട് മാസം മുൻപാണ് കുടുംബസമേതം നാട്ടിൽ അവധിക്ക് പോയി വന്നത്.