കുവൈത്ത് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ദേശീയ ദിന വിമോചന ദിനത്തോടനുബന്ധിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തിൽ  കുവൈത്ത് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒഐസിസി കുവൈത്ത് നാഷനൽ പ്രസിഡന്റ്  വർഗീസ് പുതുക്കുളങ്ങര പരിപാടി ഉദ്‌ഘാടനം ചെയ്തു. 

നാഷനൽ വൈസ് പ്രസിഡന്റ്  സാമുവൽ ചാക്കോ നാഷണൽ സെക്രട്ടറി ബി എസ് പിള്ള മെട്രോ മെഡിക്കൽ ജനറൽ മാനേജർ  ഫൈസൽ ഹംസ, അബ്ബാസിയ ബ്രാഞ്ച് മാനേജർ  അഖില, ജില്ലാ പ്രസിഡന്റ്മാരായ  അക്ബർ വയനാട്, സാബു പോൾ, റസാഖ് ചെറുതുരുത്തി, എബി അത്തിക്കയത്തിൽ ഷബീർ കൊയിലാണ്ടി, അരുൺ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

 സനിൽ തയ്യിൽ, മുഹമ്മദ് റിയാസ്, സുമേഷ് പി , ഷിന്റോ ആർ, ജയേഷ്, മുഹമ്മദ്‌ പെരുമ്പ, ബൈജു തോമസ്, ജോബി കോളയാട് രവി ചന്ദ്രൻ, സജിൽ പി കെ ,ജോബി അലക്കോട്  തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി. ഒഐസിസി ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് ശരൺ കോമത്ത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *