അൽ ഖോബാർ: നാടും വീടും വിട്ട് വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് വടകര പാർലമെന്റ് മെമ്പർ ഷാഫി പറമ്പിൽ. അൽ ഖോബാറിലെ ഹബീറ്റാറ് ഹോട്ടലിൽ ഒഐസിസി അൽ ഖോബാർ ഏരിയ കമ്മിറ്റി നടത്തിയ വിസ്മയസന്ധ്യയെന്ന വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. സൗദിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റികൾ തുടങ്ങുന്ന കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
താൻ പാർലമെന്റിൽ ഉന്നയിച്ച വിമാന യാത്ര നിരക്കിനെ സംബന്ധിച്ച വിഷയങ്ങളിൽ അഞ്ചു തവണ കേന്ദ്ര വ്യോമായന മന്ത്രി റാംമോഹൻ നായിഡുവിനെ ഇതിനകം കണ്ടെന്നും, വിഷയത്തെ കുറിച്ച് പഠിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും, വിമാന കമ്പനികളെ വിളിപ്പിച്ചു അവരുമായി നേരിട്ട് മന്ത്രി ചർച്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ആയിരത്തിഅഞ്ഞൂറിലധികം ആളുകൾ പങ്കെടുത്ത സമ്മേളനത്തിൽ ഒഐസിസി അൽ ഖോബാർ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ കെ സജൂബ് അധ്യക്ഷത വഹിക്കുകയും കിഴക്കൻ മേഖല കമ്മിറ്റി പ്രസിഡന്റ് ഇ കെ സലീം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഗ്ലോബൽ കമ്മിറ്റി മെമ്പർ ജോൺ കോശി ആമുഖ പ്രസംഗം നടത്തിയ വേദിയിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി മെമ്പറും മുൻ കെ പി സി സി മെമ്പറുമായ അഹ്മദ് പുളിക്കൽ, ഗ്ലോബൽ കമ്മിറ്റി മുൻ ഉപാധ്യക്ഷൻ സി അബ്ദുൽ ഹമീദ്, സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, റീജനൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, വനിതാ വേദി പ്രസിഡന്റ് ലിബി ജെയിംസ്, കെഎംസിസി കിഴക്കൻ മേഖല പ്രസിഡന്റ് മുഹമ്മദ് കുട്ടി കോടൂർ എന്നിവർ ആശംസകൾ നേർന്നു.
വനിതാ വേദിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ്, ട്രഷറർ ആയിഷ സജൂബ്, ഖോബാർ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സുബൈർ പാറക്കൽ, റെജിവ് നെടുമങ്ങാട്, സാജിദ് പാറമ്മൽ, ജനറൽ സെക്രട്ടറി ജാസൽ, സെക്രട്ടറിമ്മാരായ ഷിബിൻ ആറ്റുവ, സുബൈർ അരൂർ, അസിസ്റ്റന്റ് ട്രഷറർ ഫസൽ മാഹി എന്നിവർ സംബന്ധിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, നാഷനൽ കമ്മിറ്റി മെമ്പർ റഫീഖ് കൂട്ടിലങ്ങാടി, റീജനൽ വൈസ് പ്രസിഡന്റുമാരായ ഷംസ് കൊല്ലം, ഡോ. സിന്ധു ബിനു, ഷിജില ഹമീദ്, ജനറൽ സെക്രട്ടറി പാർവതി സന്തോഷ്, സെക്രട്ടറി രാധിക ശ്യാം പ്രകാശ് ട്രഷറർ പ്രമോദ്പൂപ്പാല, ഹമീദ് മരക്കാശ്ശേരി, അസ്‌ലം ഫാറൂഖ് ലാൽ അമീൻ തുടങ്ങിയവർ നേതൃത്വം നൽകി. ഒഐസിസി അൽ ഖോബാർ ഏരിയ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രാജേഷ് ആറ്റുവ സ്വാഗതവും ട്രഷറർ ഷൈൻ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.