ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലെ വിവിധ എപ്പെക്സ് സംഘടനകളുടെ ഉപദേശക സമിതി രൂപീകരിച്ചു. സംഘടനകളുടെ മുഖ്യ രക്ഷാധികാരിയായ ഇന്ത്യൻ അംബാസഡർ വിപുൽ ഉപദേശക സമിതി ചെയർമാനായ പട്ടികയ്ക്ക് അംഗീകാരം നൽകി.
എപ്പെക്സ് സംഘടനകളായ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) എന്നീ സംഘടനകളുടെ ഉപദേശക സമിതി ചെയർമാൻ, അംഗങ്ങൾ എന്നീ പദവികളിലേക്കാണ് പ്രതിനിധികളെ എംബസി നോമിനേറ്റ് ചെയ്തത്.
ഐ സി സി. ഉപദേശക സമിതി ചെയർമാനായി മുൻ പ്രസിഡന്റ് പി.എൻ ബാബുരാജിനെ നിയമിച്ചു. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, വി.എസ് മന്നാംഗി, മോണിക മോഡി, സതിക് ബച്ച എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. ഐ.എസ്.സി ഉപദേശക സമിതി ചെയർമാനായി കെ.എം.സി.സി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുസമദിനെ നിയമിച്ചു. മിബു ജോസ്, ദേബോജിത് ശർമ, സുബ്രഹ്മണ്യ ഹെബ്ബഗേലു എന്നിവരാണ് അംഗങ്ങൾ.
ഐ സി. ബി. എഫ് ഉപദേശക സമിതി ചെയർമാനായി കെ എസ് പ്രസാദിനെയാണ് നിയമിച്ചത്.അംഗങ്ങളായി സെറീന അഹദ്, നീലാംബരി സവാർഡ്കർ, ജാവേദ് അഹമ്മദ്, സാദേശ് വിലാവിൽ എന്നിവരെയും നിയമിച്ചു. വിവിധ കമ്മിറ്റികളുടെ മാനേജ്മെന്റ് കമ്മിറ്റിയിലേക്കുള്ള എംബസിയുടെ നോമിനേഷനും പൂർത്തിയായി.മൂന്ന് കമ്മിറ്റികളിലേക്കുമായി 14 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളെയാണ് എംബസി നോമിനേറ്റ് ചെയ്തത്.
ഐ.സി.സി മാനേജിങ് കമ്മിറ്റിയിലേക്ക് അനു ശർമ, ബിശ്വജിത് ബാനർജി, രാകേഷ് വാഗ്, വെങ്കപ്പ ഭഗവതുലെ എന്നിവരെ നിർദേശിച്ചു.ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റിയിലേക്ക് ഖത്തറിലെ നഴ്സിങ് സംഘടനയായ യുണിക് ഭാരവാഹി മിനി സിബി, മണി ഭാരതി (തമിഴ്നാട്) ഇർഫാൻ അൻസാരി (ബിഹാർ), ശങ്കർ ഗൗഡ് (ആന്ധ്ര പ്രദേശ്), അമർ വീർ സിങ് (പഞ്ചാബ്) എന്നിവരെയും നോമിനേറ്റ് ചെയ്തു.
ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് ഹംസ. പി .കുനിയിൽ (കേരള), ചന്ദ്രശേഖർ (മഹാരാഷ്ട്ര), സിതേന്ദു പാൽ (പശ്ചിമ ബംഗാൾ), നിവേദിത മെഹ്ത (ഗുജറാത്ത്), സു.ബ്രഹ്മണ്യ സോമരാജു (ആന്ധ്ര) എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. മൂന്ന് സമിതികളിലേക്കുമുള്ള എംബസി നോമിനേഷനുകൾ പൂർത്തിയായതോടെ 2025-26 ഭരണ സമിതി ഉടൻ അധികാരമേൽക്കും.