ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കേന്ദ്ര സമ്മേളനം

ജിസാൻ: പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ദുർബലരായ പ്രവാസികളെ സഹായിക്കുന്നതിനുമായി കേരള മാതൃകയിൽ ദേശീയതലത്തിൽ ക്ഷേമനിധി രൂപവൽക്കരിക്കണമെന്ന് ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ്റെ (ജല) കേന്ദ്ര സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തുക, പ്രവാസി ക്ഷേമനിധി പെൻഷൻ വർധിപ്പിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നിവയാണ് മറ്റു ആവശ്യങ്ങൾ. വിവിധ കലാ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമ്മേളനത്തിൽ രൂപം നൽകി. ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക പ്രവർത്തകനുമായ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്‌തു.

ജല വൈസ് പ്രസിഡൻറ് ഡോ.രമേഷ് മൂച്ചിക്കൽ, താഹ കൊല്ലേത്ത്, ദേവൻ വെന്നിയൂർ, മൊയ്തീൻ ഹാജി ചേലക്കര, സണ്ണി ഓതറ, സെക്രട്ടറി സലാം കൂട്ടായി, ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി, ഡോ.ജോ വർഗീസ്, എം.കെ ഓമനക്കുട്ടൻ, ബിനു ബാബു, എ.കെ.പി.സഹൽ, മുരളി, നിസാർ, വർഗീസ് കോശി, മനോജ്, ഫിറോസ് പട്ടാമ്പി, ശ്രീകുമാർ, ഡോ.രമേഷ് മൂച്ചിക്കൽ, അനീഷ് നായർ, ഹനീഫ മൂന്നിയൂർ, നൗഷാദ് പുതിയതോപ്പിൽ, അന്തുഷ ചെട്ടിപ്പടി, ഗഫൂർ പൊന്നാനി, ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ:
വെന്നിയൂർ ദേവൻ (മുഖ്യ രക്ഷാധികാരി), താഹ കൊല്ലേത്ത്, സലാം കൂട്ടായി, മൊയ്തീൻ ഹാജി ചേലക്കര, സണ്ണി ഓതറ, എം.കെ.ഓമനക്കുട്ടൻ, മനോജ് കുമാർ, സതീഷ് കുമാർ നീലാംബരി (രക്ഷാധികാരി), ഫൈസൽ മേലാറ്റൂർ (പ്രസി), ഹനീഫ മൂന്നിയൂർ, ഡോ. രമേശ് മൂച്ചിക്കൽ (വൈ. പ്രസി), സലാം കൂട്ടായി (ജന.സെക്ര), അനീഷ് നായർ, സണ്ണി ഓതറ (സെക്ര), ഡോ.ജോ വർഗീസ് (ട്രഷ) മനോജ് കുമാർ, ജോജോ തോമസ്  (ജീവകാരുണ്യം), സതീഷ് കുമാർ നീലാംബരി, ജബ്ബാർ പാലക്കാട് (കലാസാംസ്‌കാരികം), ഗഫൂർ പൊന്നാനി, ജോർജ് തോമസ് (കായികം) നൗഷാദ് പുതിയതോപ്പിൽ, മുനീർ നീരോൽപ്പാലം, ഹർഷദ് അമ്പയകുന്നുമ്മേൽ (മീഡിയ).

Leave a Reply

Your email address will not be published. Required fields are marked *