ദോഹ: മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിന ആഘോഷം നടത്തി. ബർവ കമേഴ്‌സിയൽ അവന്യു വൈബ്രന്റ് ഹാളിൽ നടന്ന പരിപാടിയിൽ 150 മലയാളം മിഷൻ പഠിതാക്കാളായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
കോഴിക്കോട് എൻ ഐ ടി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഗവേഷകൻ അനൂപ് എം വി ക്ലാസ് നയിച്ചു. ഇന്ത്യയിലെ ശാസ്ത്ര സംസ്കാരം രൂപപ്പെടുത്തിയ പ്രശസ്ത ശാസ്ത്രജ്ഞരെ കുറിച്ച് കുട്ടികൾ അവതരണം നടത്തി.
തുടർന്ന് ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ആയി നടത്തിയ ക്വിസ് മത്സരത്തിൽ സമ്മാനർഹരായവർക്ക് സംസ്കൃതി സെക്രട്ടറി ഷംസീർ അരിക്കുളം സർട്ടിഫിക്കറ്റുകൾ നൽകി.
ചാപ്റ്റർ പ്രസിഡന്റ് ഡോ. പ്രതിഭ രതീഷ് ശാസ്ത്രദിന സന്ദേശം നൽകി. ചാപ്റ്റർ സെക്രട്ടറി ബിജു പി മംഗലം നിയന്ത്രിച്ച പരിപാടിക്ക് ചാപ്റ്റർ കോർഡിനേറ്റർ സന്തോഷ് ഒ കെ, ടെക്നിക്കൽ ടീം കൺവീനർ ശിവദാസ് ഏലംകുളം, ഷാനവാസ് ഇലച്ചോല എന്നിവർക്ക് ഒപ്പം സെന്റർ കോർഡിനേറ്റർ മാരും നേതൃത്വം നൽകി.