ഹൃദയാഘാതം: യുകെയിൽ മലയാളി അന്തരിച്ചു; വിടപറഞ്ഞത് കണ്ണൂർ സ്വദേശി

ലണ്ടൻ/കണ്ണൂർ: യുകെ മലയാളിയായ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് നോർത്താംപ്ടണിൽ അന്തരിച്ചു. കണ്ണൂർ ഇരിട്ടി ഉളിക്കൽ  സ്വദേശി ജോബി ജോസഫ് (49) ആണ് മരിച്ചത്. 20 വർഷം മുൻപാണ് യുകെയിൽ എത്തിയത്. നോർത്താംപ്ടണിലെ അബിങ്ടണിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. നോർത്താംപ്ടണിൽ നഴ്സായി ജോലി ചെയ്യുന്ന ചെറുപുഴ പ്ലാക്കൂട്ടത്തിൽ കുടുംബാംഗം സ്മിതയാണ് ഭാര്യ. ജോഷ്വ, ആനി എന്നിവരാണ് മക്കൾ.

ഉളിക്കൽ മണ്ഡപപ്പറമ്പ് വയത്തൂർ യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പൂത്തൂർ പി.സി. ഔസേപ്പച്ചൻ, ത്രേസ്യാമ്മ (റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: റോജേഴ്സ് ജോസഫ് (പ്രഫ., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, റാഞ്ചി), റോബർട്ട് ജോസഫ് (സെക്രട്ടറി, ഏരുവേശ്ശി പഞ്ചായത്ത്). 

Leave a Reply

Your email address will not be published. Required fields are marked *