ജിദ്ദ: ഉംറ നിർവഹിക്കാനായി നാട്ടിൽ നിന്നെത്തിയ 2 മലയാളികൾ ജിദ്ദയിൽ അന്തരിച്ചു. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീൻ (69), മലപ്പുറം പൂക്കോട്ടൂർ കറുത്തേടത്ത് ഉമ്മർ എന്നിവരാണ് അന്തരിച്ചത്.
അബ്ഹുർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയാണ് മുംതാസ് ബീഗ് അന്തരിച്ചത്. 10 ദിവസം മുൻപ് ഉംറ നിർവഹിച്ചശേഷം നാട്ടിലേക്ക് പോകാനായി ജിദ്ദ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ മുംതാസ് ബീഗത്തിനെ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉംറ നിർവഹിക്കാൻ കുടുംബ സമേതം നാട്ടിൽ നിന്നെത്തിയ മലപ്പുറം പൂക്കോട്ടൂർ സ്വദേശി കറുത്തേടത്ത് ഉമ്മർ (68) ജിദ്ദ ഹസ്സൻ ഗസ്സാവി ആശുപത്രിയിലാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ പിതൃസഹോദര പുത്രനാണ്.