ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്: കുടുംബസഹായ ഫണ്ട് കൈമാറി

സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ഖസീം പ്രവാസി സംഘം ശാറ സനായി യൂണിറ്റ് മെമ്പര്‍ ആയിരിക്കെ വാഹന അപകടത്തിൽ മരണപ്പെട്ട സുൽത്താൻ ബത്തേരി മൈതാനികുന്ന് സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബത്തിന് ഖസീം പ്രവാസി സംഘം ഏർപ്പെടുത്തിയ കുടുംബ സഹായ ഫണ്ട് റാഫിയുടെ കുടുംബാംഗങ്ങൾക്ക് സി പി എം (എം) വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി. ചടങ്ങിൽ സലീം കൂരിയാടന്‍ സ്വാഗതം പറഞ്ഞു. ഖസീം പ്രവാസി സംഘം ഏരിയാ സെക്രട്ടറി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം സുൽത്താൻ ബത്തേരി ഏരിയ പ്രസിഡന്റ് യു പി അബ്ദുള്‍ ഗഫൂർ, സി പി ഐ (എം) സുൽത്താൻ ബത്തേരി ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്, സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി, ജില്ലാ കമ്മിറ്റിയംഗം പി കെ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *