കോലാലംപൂർ: സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ വി അബ്ദുൾ ഖാദറിനെ നവോദയ സാംസ്‌കാരിക വേദി മലേഷ്യയുടെ ഭാരവാഹികൾ ആദരിച്ചു. മലേഷ്യയിൽ നവോദയ സാംസ്കാരിക വേദിയുടെ ആരംഭം മുതലേ എല്ലാവിധ പിന്തുണയും ഉപദേശങ്ങളും നൽകി സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സഹകരിക്കുന്ന പൊതുവർത്തകനാണ് കെ വി അബ്ദുൾ ഖാദർ.
നവോദയ മലേഷ്യയുടെ രക്ഷാധികാരി മൊയ്‌നു വെട്ടിപ്പുഴ, കേരളാ കോർഡിനേറ്റർ ഫൈസൽ, സെക്രട്ടറി മൻസൂർ, എക്സിക്യൂട്ടീവ് അംഗം ജമാൽ എന്നിവർ ചേർന്ന് ഉപഹാരം നൽകി. മലേഷ്യയിലടക്കമുള്ള പ്രവാസ മേഖലയിൽ ദുരിതമനുഭവിക്കുന്ന നിരവധിപേരെ രക്ഷിക്കുന്നതിനും സഹായിക്കാനും പ്രവാസി സംഘടനകളുമായി കൈകോർത്ത് പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമായ കെ വി അബ്ദുൾ ഖാദറെന്ന് ചടങ്ങിൽ നവോദയ മലേഷ്യയുടെ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ