പ്രവാസി എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന് ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം

കുവൈത്ത് സിറ്റി: കന്നഡ സാഹിത്യത്തിന്റെ കുലപതി ജ്ഞാനപീഠം ഡോക്ടർ ശിവറാം കാരന്തിന്റെ സ്മരണാർത്ഥം കർണാടക കൈരളി സൗഹൃദവേദി നൽകിവരുന്ന ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം പ്രവാസി എഴുത്തുകാരനും പ്രശസ്ത നോവലിസ്റ്റുമായ പ്രേമൻ ഇല്ലത്തിന് ലഭിച്ചു. “നഗരത്തിന്റെ മാനിഫെസ്റ്റോ” എന്ന നോവലാണ് അവാർഡിന് അർഹമായത്.

കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി ഇതിനോടകം ഷാർജ ഇന്ത്യൻ അസോസിയേഷൻ പുരസ്‌കാരം നേടിയിരുന്നു. കൂടാതെ, നോവലിനെ ആസ്പദമാക്കി ബോളിവുഡ് സിനിമ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

25,000 രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം മാർച്ച് 17-ന് മൂകാംബിക ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ശ്രീ മൂകാംബിക ദേവസ്വം ട്രസ്റ്റി ഡോ. പി.വി. അഭിലാഷ് സമ്മാനിക്കും.മുൻകാലങ്ങളിൽ മലയാള സാഹിത്യത്തിൽ നിന്നുള്ള ഡോ. സുകുമാർ അഴിക്കോട്, എം. മുകുന്ദൻ, എം.പി. വീരേന്ദ്രകുമാർ, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവർക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ള സാഹിത്യ പ്രതിഭകൾ.

Leave a Reply

Your email address will not be published. Required fields are marked *