ചെറിയ പെരുന്നാൾ: കുവൈത്തിൽ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച്‌ മന്ത്രിസഭാ തീരുമാനം. മാസപ്പിറവി 30-ന് കണ്ടാൽ മൂന്നുദിവസത്തെ അവധിയും 31-ന് കണ്ടാൽ അഞ്ചു ദിവസത്തെ അവധിയും ലഭിക്കും. മാസപ്പിറവി 30-ന്‌ ആയാൽ 30, 31, ഏപ്രിൽ ഒന്ന്‌ എന്നീ ദിവസമായിരിക്കും അവധി. ഏപ്രിൽ രണ്ടി-ന് പ്രവൃത്തി ദിനം പുനരാരംഭിക്കും.

അതേസമയം, മാസപ്പിറവി 31ന്‌ ആണെങ്കിൽ 30 മുതൽ ഏപ്രിൽ മൂന്നുവരെ അവധി ലഭിക്കും. വാരാന്ത്യ അവധി കൂടി പരിഗണിച്ചാൽ ഏപ്രിൽ ആറി-നാണ് ഔദ്യോഗിക പ്രവൃത്തി ദിനം ആരംഭിക്കുക. അങ്ങനെയായാൽ, അവധി ആരംഭിക്കുന്നതിന് മുമ്പും അവസാനിക്കുന്നതിനുശേഷവും വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ കണക്കാക്കിയാൽ മൊത്തം ഒമ്പതു ദിവസത്തെ നീണ്ട അവധി ലഭിക്കും.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആവശ്യമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *