ദോഹ: തിരുവല്ല താലുക്കിന്റെയും, അതിന്റെ പ്രാന്തപ്രദേശങ്ങളിലും ഉള്ള ഖത്തറില്‍ വസിക്കുന്നവരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടയുടെ) രണ്ടു മാസം നീണ്ടു നില്‍ക്കുന്ന മെമ്പർഷിപ്പ് പ്രചരണത്തിന് തുടക്കമായി. അല്‍ ഹിലാലില്‍ ഉള്ള മോഡേണ്‍ ആര്‍ട്സ് സെന്റില്‍ നടന്ന മീറ്റിംഗില്‍ വച്ച് ഫോട്ടയുടെ മെമ്പർഷിപ്പ് ഫോം, പ്രസിഡണ്ട് ജിജി ജോണും, ജനറല്‍സെക്രട്ടറി റജി കെ ബേബിയും ചേര്‍ന്ന്, റോബിന്‍ എബ്രഹാം കോശിക്ക് കൈമാറി മെമ്പർഷിപ്പ് പ്രചരണം ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
മീറ്റിംഗില്‍ തോമസ് കുര്യന്‍, കുരുവിള ജോര്‍ജ്, ജോര്‍ജ് തോമസ്, അനീഷ് ജോര്‍ജ് മാത്യു, തോമസ് വര്‍ഗിസ്, സന്തോഷ് പി ബാബു, എബിന്‍ പയ്യനാട്ട്, റെജി പി വര്‍ഗിസ്, ഫിലിപ്പ് കുരുവിള, റെനില്‍ മാത്യു, നിതിന്‍ മാത്യു, അനു എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടായുടെ മെമ്പർഷിപ്പ് എടുക്കാന്‍ താല്പര്യപ്പെടുന്നവർ 55857018 / 55532538 എന്നി നമ്പറില്‍ ബന്ധപെടണം.