യുഎഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഇക്കുറിയും പ്രവാസികൾക്ക് നീണ്ട വാരാന്ത്യം

അബുദാബി: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പെരുന്നാൾ (ഈദുൽ ഫിത് ർ) അവധി പ്രഖ്യാപിച്ചു. പെരുന്നാൾ ഹിജ്റ 1446 ലെ ശവ്വാൽ 1ന് ആരംഭിച്ച് ശവ്വാൽ 3 ന് അവസാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.

റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും. 29 ന് ചന്ദ്രക്കല കണ്ടാൽ, ജോർജിയൻ കലണ്ടർ പ്രകാരം പെരുന്നാൾ 30 നായിരിക്കും. അതുവഴി സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 1 വരെ പെരുന്നാൾ അവധി ലഭിക്കും. ഇതിന്റെ ഫലമായി  29 മുതൽ ഏപ്രിൽ 1 വരെ നാല് ദിവസത്തെ അവധി ലഭിക്കും. കാരണം ശനിയാഴ്ച രാജ്യത്തെ  മിക്ക ജീവനക്കാർക്കും വാരാന്ത്യമാണ്. അതേസമയം, 29 ന് ചന്ദ്രനെ കാണാതിരിക്കുകയും റമസാൻ 30 ദിവസം നീണ്ടുനിൽക്കുകയും ചെയ്താൽ, ശവ്വാൽ മാസത്തിലെ ആദ്യ ദിവസം മാർച്ച് 31 ആയിരിക്കും. ഇത് 31 മുതൽ ഏപ്രിൽ 2 വരെ മൂന്ന് ദിവസത്തെ പെരുന്നാൾ അവധിയായി മാറും. ഈ സാഹചര്യത്തിൽ  29 മുതൽ ഏപ്രിൽ 2 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

അതേസമയം, ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച വാരാന്ത്യമായതിനാൽ ചില സർക്കാർ ജീവനക്കാർക്ക് പെരുന്നാളിന് ആറ് ദിവസം വരെ അവധി ലഭിക്കും. ഈ മാസം 30 ന് പെരുന്നാൾ വന്നാൽ ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസം 28  മുതൽ ഏപ്രിൽ 1 വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും. 31 നാണ് പെരുന്നാൾ ആരംഭിക്കുന്നതെങ്കിൽ  28  മുതൽ ഏപ്രിൽ 2  വരെ ആറ് ദിവസത്തെ നീണ്ട വാരാന്ത്യം പെരുന്നാൾ അവധിയായി ലഭിക്കും.

യുഎഇയിൽ ചന്ദ്രനെ കാണുന്നത് ഈ മാസം 29 ന് ആയിരിക്കുമെന്നാണ് പ്രതീക്ഷ. ഇസ്‌ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്നു. റമസാന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാൽ 1 നാണ് പെരുന്നാൾ ആഘോഷിക്കുന്നത്.

പൊതു, സ്വകാര്യ മേഖലയിൽ ഒരേ അവധിയാണെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചത് സർക്കാർ മേഖലയിൽ മാത്രമാണ്. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ അവധികൾ ഏകീകരിച്ചിട്ടുള്ളതിനാൽ സ്വകാര്യ മേഖലയിലും ഇതേ ദിവസമായിരിക്കും അവധി.

Leave a Reply

Your email address will not be published. Required fields are marked *