ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമസാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 2 കോടി ദിർഹമാണ് (47.50 കോടി രൂപ) പദ്ധതിക്ക് വേണ്ടി യൂസഫലി നൽകിയത്.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നൽകുന്നതിനാണ് ഷെയ്ഖ് മുഹമ്മദ് 100 കോടി ദിർഹം മൂല്യമുള്ള സുസ്ഥിര എൻഡോവ്‌മെന്റ് ഫണ്ട് പ്രഖ്യാപിച്ചത്. റമസാനിൽ ജീവകാരുണ്യ, മാനുഷിക സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രവർത്തന തുടർച്ചയാണ് ഫാദേഴ്‌സ് എൻഡോവ്‌മെന്റ് പദ്ധതി.