റിയാദ്: ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. റിയാദ് ക്രിമിനല്‍ കോടതി ഇന്ന് കേസ് പരിഗണിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഇതു പത്താം തവണയാണ് റഹീം കേസ് മാറ്റിവെയ്ക്കുന്നത്. തുടര്‍ച്ചയായി കേസ് മാറ്റിവെയ്ക്കുന്ന സാഹചര്യത്തില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തളളി.
കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് കേസ് മാറ്റിവെച്ചത്. റഹീം കേസ് ഇന്ന് സൗദി സമയം രാവിലെ 11ന് ആണ് പരിഗണിച്ചത്. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. ഏപ്രില്‍ 14 ന് സൗദി സമയം രാവിലെ 8:30 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം ഇത് പത്താം തവണയാണ് റഹീമിന്റെ മോചന ഹർജി കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്. എല്ലാതവണയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹർജിയിൽ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.