കൊട്ടാരക്കര: വിദേശത്തു നിന്ന് അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാവിലെ ആറിന് ആയൂർ കമ്പങ്കോട്ടുവച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്.
ദുബായിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ബിന്ദു ഫിലിപ്പ് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ബിജു ജോര്‍ജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കൾ: അഞ്ജലീന വീനസ്.